Wednesday, 30 November 2016

കമല സുറയ്യ (മാധവിക്കുട്ടി)


കമല സുറയ്യ (മാധവിക്കുട്ടി)

Kamala das.jpg
ഒരു മലയാളി സാഹിത്യകാരിയായ കമലാ സുരയ്യ (മാർച്ച് 31,1934 - മേയ് 31, 2009)  മലയാളത്തിലും ഇംഗ്ലീഷിലുമായിനിരവധി സാഹിത്യസൃഷ്ടികൾ കവിത, ചെറുകഥ, ജീവചരിത്രംഎന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടിഎന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. ഇംഗ്ലീഷിൽകവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽഎഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്.1984 സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോൿസേവാ ചാരിറ്റബിൾ ട്രസ്റ്റ്എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു

ജീവിതരേഖ

1934 മാർച്ച് 31ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത്നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. അമ്മ കവയിത്രിയായബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപ്പത്രത്തിന്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ പ്രസിദ്ധകവിനാലപ്പാട്ട്നാരായണമേനോൻ വലിയമ്മാവനായിരുന്നു.ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയർ കൺസൽടന്റായിരുന്ന മാധവദാസായിരുന്നു ഭർത്താവ് (1992 ൽ നിര്യാതനായി). 1999 ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി[6]. 2009 മേയ് 31-നു് പൂനെയിൽ വെച്ചു് അന്തരിച്ചു. മക്കൾ: എം.ഡി. നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ[7].

രാഷ്ട്രീയം

രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും , ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. അനാഥകളായ അമ്മമാർക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ഈ പാർട്ടി എന്ന് രൂപീകരണവേളയിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു

കൃതികൾ

മലയാള ഭാഷയിൽ

കമലസുരയ്യയുടെ ആത്മകഥയായ എന്റെ കഥ - ഇംഗ്ലീഷ് അടക്കം (മൈ സ്റ്റോറി) 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു
·         മൂന്നു നോവലുകൾ
·         കടൽ മയൂരം
·         ഭയം എന്റെ നിശാവസ്ത്രം
·         എന്റെ സ്നേഹിത അരുണ
·         ചുവന്ന പാവാട
·         പക്ഷിയുടെ മണം
·         തണുപ്പ്
·         മാനസി
·         മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ
·         എന്റെ കഥ[9]
·         വർഷങ്ങൾക്കു മുൻപ്
·         ഡയറിക്കുറിപ്പുകൾ
·         നീർമാതളം പൂത്തകാലം
·         നഷ്ടപ്പെട്ട നീലാംബരി
·         ചന്ദന മരങ്ങൾ
·         മനോമി
·         വീണ്ടും ചില കഥകൾ
·         ഒറ്റയടിപ്പാത
·         എന്റെ കഥകൾ
·         സുറയ്യ പാടുന്നു
·         അമ്മ
·         സസ്നേഹം
·         യാ അല്ലാഹ്
·         കവാടം (സുലോജനയുമോത്ത്)
·         അമാവാസി (കെ.എൻ.മോഹനവർമ്മയുമൊത്ത്)
·         വണ്ടിക്കാളകൾ (2005 അവസാനകൃതി)

ഇംഗ്ലീഷ് ഭാഷയിൽ

·         കൽക്കട്ടയിലെ വേനൽ (Summer in kolkata......)
·         കാമത്തിന്റെ അക്ഷരങ്ങൾ (Alphabet of the lust)
·         പിതൃപരമ്പര (The Descendants)
·         പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems)
·         തിരഞ്ഞെടുത്ത കവിതകൾ (Collected Poems‌)
·         എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ (Only the Soul know How to Sing)
·         ചൂളംവിളികൾ (The Sirens)

പുരസ്കാരങ്ങൾ

·         1997 - വയലാർ അവാർഡ് - നീർമാതളം പൂത്ത കാലം
·         2002 - എഴുത്തച്ഛൻ പുരസ്കാരം
·         സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ്
·         ഏഷ്യൻ വേൾഡ് പ്രൈസ്
·         ഏഷ്യൻ പൊയട്രി പ്രൈസ്
·         കെന്റ് അവാർഡ്

Friday, 4 November 2016

കുഞ്ചൻ നമ്പ്യാർ

കുഞ്ചൻ നമ്പ്യാർ

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽഅഗ്രഗണനീയനാണ് നമ്പ്യാർ.

ജീവിതരേഖ

Description: https://upload.wikimedia.org/wikipedia/commons/thumb/d/d8/Kalakkathu_Bhavanam_-_House_of_Kunchan_Nambiar.jpg/220px-Kalakkathu_Bhavanam_-_House_of_Kunchan_Nambiar.jpg
പാലക്കാട്‌, ലക്കിടി കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനം.
ചന്ദ്രികാവീഥി, ലീലാവതീവീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽഎഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർകേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.
നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട്ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.[1] ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ വരികൾ പ്രസിദ്ധമാണ്:-
ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,
തമ്പുരാൻ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;
കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം
1746- മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.
കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി-
ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.
എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.
Description: https://upload.wikimedia.org/wikipedia/commons/thumb/f/f1/Mizhavu_of_Kunchan_Nambiar.jpg/220px-Mizhavu_of_Kunchan_Nambiar.jpg
കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ്-അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത്

തുള്ളൽ

അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ്കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.
പാൽക്കടൽത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെൻ
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ
എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് നമ്പ്യാർ പറഞ്ഞിട്ടുണ്ട്:-
ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്വരും
ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും കൃതികൾ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റേതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് താഴെപ്പറയുന്ന നാല്പത് തുള്ളലുകളാണ്[2]:-

കൃതികൾ


ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെരചയിതാവ്:കുഞ്ചൻ നമ്പ്യാർ എന്ന താളിലുണ്ട്.

ഓട്ടൻ തുള്ളലുകൾ

·         സ്യമന്തകം
·         കിരാതം വഞ്ചിപ്പാട്ട്
·         കാർത്തവീര്യാർജ്ജുനവിജയം
·         രുഗ്മിണീസ്വയംവരം
·         പ്രദോഷമാഹാത്മ്യം
·         രാമാനുജചരിതം
·         ബാണയുദ്ധം
·         പാത്രചരിതം
·         സീതാസ്വയംവരം
·         ലീലാവതീചരിതം
·         അഹല്യാമോഷം
·         രാവണോത്ഭവം
·         ചന്ദ്രാംഗദചരിതം
·         നിവാതകവചവധം
·         ബകവധം
·         സന്താനഗോപാലം
·         ബാലിവിജയം
·         സത്യാസ്വയംവരം
·         ഹിദിംബവധം
·         ഗോവർദ്ധനചരിതം

ശീതങ്കൻ തുള്ളലുകൾ

·         കല്യാണസൗഗന്ധികം
·         പൗണ്ഡ്രകവധം
·         ഹനുമദുത്ഭവം
·         ധ്രുവചരിതം
·         ഹരിണീസ്വയംവരം
·         കൃഷ്ണലീല
·         ഗണപതിപ്രാതൽ
·         ബാല്യുത്ഭവം

പറയൻ തുള്ളലുകൾ

·         സഭാപ്രവേശം
·         പുളിന്ദീമോഷം
·         ദക്ഷയാഗം
·         കീചകവധം
·         സുന്ദോപസുന്ദോപാഖ്യാനം
·         നാളായണീചരിതം
·         ത്രിപുരദഹനം
·         കുംഭകർണ്ണവധം
·         ഹരിശ്ചന്ദ്രചരിതം

ഇതരകൃതികൾ

തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്‌. താഴെപ്പറയുന്നവ അവയിൽ ചിലതാണ്:-
·         രുഗ്മിണീസ്വയംവരം പത്തുവൃത്തം
·         ശീലാവതി നാലുവൃത്തം
·         ശിവപുരാണം
·         നളചരിതം കിളിപ്പാട്ട്
·         വിഷ്ണുഗീത

കൃതികളുടെ പ്രത്യേകതകൾ

സമൂഹവിമർശനം, നിശിതമായ ഫലിതപരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകർ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതകൾ കവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ജനകീയ കവി എന്ന് നമ്പ്യാർ വിശേഷിക്കപ്പെടാറുണ്ട്.